ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നു. സെപ്തംബർ 9നാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നു. സെപ്തംബർ 9നാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചെലവിടുന്ന നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച മാത്രമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ ചരിത്രപസിദ്ധമായ ഇന്ത്യാ സന്ദർശനത്തന് കൃത്യം 16 വയസ്സ് പൂർത്തിയാകുന്ന ഘട്ടത്തിലാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്.

ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻ സബാത്ത് ജനുവരിയിൽ ഇന്ത്യയിലെത്തിയ ഘട്ടത്തിലാണ് ഇന്ത്യൻ വൃത്തങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്.

നേരത്തെ, മോദിയുടെ 2017ൽ നടന്ന തെൽ അവീവ് സന്ദർശന ശേഷം തൊട്ടടുത്ത വർഷം ജനുവരിയിൽ നെതന്യാഹു ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button