രജനികാന്ത് ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

ദർബാറിനു ശേഷമുള്ള രജനികാന്തിന്റെ ചിത്രത്തിൽ നായികയായി മഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

ധനുഷിനു പിന്നാലെ രജനികാന്ത് ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ദർബാറിനു ശേഷമുള്ള രജനികാന്തിന്റെ ചിത്രത്തിൽ നായികയായി മഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശിവയുടെ സംവിധാനത്തിൽ സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുക.

ധനുഷിന്റെ നായികനായി അസുരനിൽ നടത്തിയ പ്രകടനം സംവിധായകൻ ശിവക്ക് ഇഷ്ടപ്പെട്ടുവെന്നും ശിവയാണ് മഞ്ജുവിനെ നായികയാക്കാമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചതെന്നും സൂചനയുണ്ട്.

ധനുഷിന്റെ നായികയായി മഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Back to top button