ഗ്ലാമർ (Glamour)

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ വി ശശി (69) അന്തരിച്ചു.

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ വി ശശി (69) അന്തരിച്ചു. ഇന്നു രാവിലെ പതിനൊന്നു മണിയോടെ ചെന്നൈയിലെ സാലിഗ്രാമിലെ വസതിയിൽ വെച്ച് ആയിരുന്നു അന്ത്യം.

ഭാര്യയും പ്രമുഖനടിയുമായ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മരണസമയത്ത് ഭാര്യയും മകളും സമീപത്ത് ഉണ്ടായിരുന്നു.

അർബുദം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ കാലമായി അദ്ദേഹം ചികിൽസയിൽ ആയിരുന്നു.

സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരിക്കെ ആണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തിരിക്കുന്നത്.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലായി നൂറ്റമ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിലവധി അവാർഡുകൾ ലഭിച്ചിട്ടുള്ള അദ്ദേഹത്തിനെ 2014ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.

 കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണ്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിൽ നിന്ന് ഡിപ്ലോമ നേടിയതിനു ശേഷം സിനിമയിൽ എത്തി.
1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം.
2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

1968ല്‍ എ ബി രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. 1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും നേടി.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.