ജേക്കബ് തോമസിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസ വിധി.

ജേക്കബ് തോമസിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസ വിധി.

ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസിന്‍റെ വിവാദ പരാമര്‍ശം ജഡ്ജിമാര്‍ക്കെതിരെയല്ല മറിച്ച് സംവിധാനത്തിനെതിരെയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

വിജിലൻസിനെതിരായുള്ള ഹൈക്കോടതിയുടെ പരാമർശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കാരണമായത്.

ഇന്ന് കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാന്‍ ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഹാജരാകാനാണ് കോടതി ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

Back to top button