ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 68 വയസ്സ്

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 68 വയസ്സ്.

2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തെ പാണാമ്പ്രവളവിൽ വച്ചുണ്ടായ ഒരപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അദ്ദേഹം ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

1500-ലേറെ ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം ഗിന്നസ് റെക്കോര്‍ഡും നേടിയിട്ടുണ്ട്
ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ ഹാസ്യതാരമായി ശ്രദ്ധിക്കപ്പെട്ടു
അനേകം വേഷങ്ങളിലൂടെ അഭ്രപാളിയിലെ വിസ്മയമായി അദ്ദേഹം
മലയാളത്തിന്‍റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 68 വയസ്സ്. അമ്പിളിചേട്ടൻ എന്ന് ഏവരും വിളിക്കുന്ന അദ്ദേഹത്തിന്‍റെ തനത് കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് ഇല്ലാതായിട്ട് 7 വര്‍ഷങ്ങള്‍ കഴിഞ്ഞു. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തെ പാണാമ്പ്രവളവിൽ വച്ചുണ്ടായ ഒരപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അദ്ദേഹം ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ഏറെ നാള്‍ കിടപ്പിലായിരുന്ന അദ്ദേഹം ഈയടുത്ത് നവ്യാ നായരോടൊപ്പം അദ്ദേഹത്തിന്‍റെ സ്വന്തം ഭാവങ്ങള്‍ അഭിനയിച്ച് കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഉടൻ അദ്ദേഹം അഭിനയലോകത്തേക്ക് മടങ്ങിവരുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. 1500-ലേറെ ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം ഗിന്നസ് റെക്കോര്‍ഡും ഇതിലൂടെ നേടിയിട്ടുണ്ട്.

നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായ അദ്ദേഹം കലലോകത്ത് സാന്നിധ്യമറിയിച്ചത് അച്ഛന്‍റെ നാടകങ്ങളിലൂടെയായിരുന്നു. മൂന്നാം വയസ്സില്‍ അച്ഛനും മകനും എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ ഹാസ്യതാരമായി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പകരം വയ്ക്കാനില്ലാത്ത അനേകം വേഷങ്ങളിലൂടെ അഭ്രപാളിയിലെ വിസ്മയമായി അദ്ദേഹം മാറുകയായിരുന്നു. അദ്ദേഹത്തിന് പിറന്നാളംശകളുമായി മോഹൻലാൽ ഉള്‍പ്പെടെയുള്ള താരങ്ങളും അദ്ദേഹത്തിന്‍റെ മക്കളും ഫേസ്ബുക്കിൽ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുമുണ്ട്.

X

advt
Back to top button