ദേശീയം (National)പ്രധാന വാ ത്തക (Top Stories)

ഉന്നത ജെയ്‍ഷ്-ഇ-മുഹമ്മദ് തീവ്രവാദിയായ ഖാലിദിനെ സൈന്യവും പോലീസും ചേര്‍ന്ന് വധിച്ചു.

ശ്രീനഗര്‍: ഉന്നത ജെയ്‍ഷ്-ഇ-മുഹമ്മദ് തീവ്രവാദിയായ ഖാലിദിനെ സൈന്യവും ജമ്മു കശ്‍മീര്‍ പോലീസും ചേര്‍ന്ന് നടത്തി നീക്കത്തില്‍ വധിച്ചു.

ഉത്തര കശ്‍മീരിലെ ലദൂര മേഖലയില്‍വെച്ചാണ് പാകിസ്ഥാന്‍ പൗരനായ ഖാലിദിനെ വധിച്ചത്.

ഉത്തര കശ്‍മീരിലെ വിവിധ പട്ടാള ക്യാമ്പുകള്‍ക്കും പോലിസുകാര്‍ക്കുമെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഖാലിദ്.

അതുകൊണ്ടുതന്നെ ഇയാളെ വകവരുത്താനായത് വലിയ നേട്ടമായി കാണുന്നുവെന്ന് ജമ്മു കശ്‍മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ എസ്‍പി വെയ്‍ദ് പറഞ്ഞു.

ജമ്മു കശ്‍മീര്‍ പോലീസിന്‍റെ പ്രത്യേക വിഭാഗം, ലോക്കല്‍ പോലീസ്, സിആര്‍പിഎഫ്, ഇന്ത്യന്‍ ആര്‍മി എന്നിവര്‍ ചേര്‍ന്നാണ് സൈനിക നീക്കം നടത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി ഉത്തര കശ്‍മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന ഖാലിദ് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

എ പ്ലസ്പ്ലസ് വിഭാഗത്തിലുള്ള ഇയാളുടെ തലയ്‍ക്ക് 7 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ലദൂരയില്‍ ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരര്‍ വെടിവെച്ചതോടെ ഇരുകൂട്ടരും തമ്മില്‍ പോരാട്ടം നടന്നു. തുടര്‍ന്ന് കൂടുതല്‍ സേനാംഗങ്ങളെ സ്ഥലത്തെത്തിച്ച് ഭീകരരെ കുരുക്കുകയായിരുന്നു. ഈ പോരാട്ടത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. അടുത്തിടെ ശ്രീനഗര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ബിഎസ്എഫ് കേന്ദ്രത്തില്‍ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു