സംസ്ഥാനം (State)

ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേയ്ക്ക്.

ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേയ്ക്ക്.

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണക്കേസിൽ ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേയ്ക്ക് പുറപ്പെടുന്നു. കേസിന്‍റെ നടപടികള്‍ക്കായി പഞ്ചാബിലേയ്ക്ക് പോകാൻ അന്വേഷണസംഘത്തിന് ആഭ്യന്തരവകുപ്പ് രേഖാമൂലം അനുമതി നല്‍കി. ഇതുസംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെ ഈയാഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു മാസം കേരളത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. കേസിലെ സാക്ഷികള്‍ മിക്കവരും സ്ത്രീകളായതിനാലാണ് മൊഴിയെടുക്കാൻ കാലതാമസമുണ്ടായതെന്നും ഇത് സ്വാഭാവികമാണെന്നും കോട്ടയം എസ്‍‍പി പ്രതികരിച്ചിരുന്നു.

അതേസമയം, ബിഷപ്പിനെ പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ചിരുന്ന ഡ്രൈവറെ ഇതുവരെ കണ്ടെത്തി ചോദ്യം ചെയ്യാനായിട്ടില്ല. ബിഷപ്പ് മഠത്തിലെത്താൻ ഉപയോഗിച്ച ബിഎംഡബ്ല്യൂ കാര്‍ ഹാജരാക്കാൻ അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിയെയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാൻ സിഎംഐ വൈദികനായ ഫാ. ജെയിംസ് എര്‍ത്തയിൽ ശ്രമിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസിൽ നിന്ന് പിൻമാറിയാൽ 10 ഏക്കര്‍ സ്ഥലവും സ്വന്തമായി മഠവും അനുവദിച്ചു ന്ല‍കാമെന്നും വൈദികൻ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയും കന്യാസ്ത്രിയുടെ കുടുംബം മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു. ഇതിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാൽ ഫാ. ജെയിംസ് എര്‍ത്തയിലും നിയമനടപടി നേരിടേണ്ടതായി വരും.</>

Tags
Back to top button