ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാർച്ച് മാർച്ച് മാ ർ ച്ച്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാർച്ച്

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഐജി ഓഫീസിലേക്ക് മാർച്ച്. ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ നൽകിയ പരാതിയിന്മേലുള്ള കേസിൽ ബിഷപ്പ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഹൈ ടെക് മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയുന്നത്. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു.

വിവിധ ക്യാമറകളിലായി ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യുന്നുണ്ട്. ബിഷപ്പിന്റെ മുഖഭാവങ്ങൾ പോലീസ് പ്രത്യേകം നിരീക്ഷിക്കും. ഐജി ഓഫീസിലേക്കുള്ള മാർച്ച് നടൻ ജോയി മാത്യു ഉദ്‌ഘാടനം ചെയ്തു. നിരവധി സ്ത്രീകൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. മാർച്ച് ഐജി ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബിഷപ്പ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് കോടതി മാറ്റി വെച്ചിരുന്നു.

കോട്ടയം ഡിവൈഎസ്‌പി അടക്കമുള്ളവരുടെ സംഘം തൃപ്പൂണിത്തുറയിൽ ബിഷപ്പിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനിടെ,സാമൂഹ്യ പ്രവർത്തക പി.ഗീതയും കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരസമരം തുടരുകയാണ്.ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് ഇരുവരും നിരാഹാരം നടത്തുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button