അന്തദേശീയം (International)

ആർ.സി.ഇ.പി പ്രാദേശിക വ്യാപാര കരാറിൽ ഇന്ത്യ ഇല്ലാതെ ഒപ്പുവയ്ക്കാൻ തങ്ങളില്ലെന്ന് ജപ്പാൻ.

ആർ.സി.ഇ.പി കരാർ ഇന്ത്യ ഇല്ലെങ്കിലും നടപ്പാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ചൈന മുൻകൈ എടുത്ത് രൂപം നൽകിയ ആർ.സി.ഇ.പി പ്രാദേശിക വ്യാപാര കരാറിൽ ഇന്ത്യ ഇല്ലാതെ ഒപ്പുവയ്ക്കാൻ തങ്ങളില്ലെന്ന് ജപ്പാൻ. ആർ.സി.ഇ.പി ഉന്നത നയന്ത്ര ചർച്ചകളിൽ ഇക്കാര്യം ജപ്പാൻ വ്യക്തമാക്കി. പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് ജപ്പാന്റെ ഈ തീരുമാനം. ഇതോടെ ആർ.സി.ഇ.പി കരാർ ഇന്ത്യ ഇല്ലെങ്കിലും നടപ്പാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

സാമ്പത്തിക വാണിജ്യ വ്യവസായ ഉപമന്ത്രിയാണ് ജപ്പാന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള ചർച്ചകളിലേ തങ്ങൾ പങ്കെടുക്കൂ എന്ന് ജപ്പാൻ നിലപാട് സ്വീകരിച്ചു. ചൈന മുൻകൈ എടുക്കുന്ന പ്രാദേശിക വ്യാപാര കരാറിൽ ഇന്ത്യ അഭിഭാജ്യ ഘടകമാണെന്നാണ് ജപ്പാന്റെ നിലപാട്.

ഇന്ത്യയില്ലാതാകുമ്പോൾ ജപ്പാന്റെ താത്പര്യങ്ങളും കൂടുതൽ വെല്ലുവിളിക്കപ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യ ചർച്ചയിലേക്ക് മടങ്ങിയെത്താതെ തങ്ങളും ഇനി ആർ.സി.ഇ.പി വ്യാപാര കരാറിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ജപ്പാൻ അറിയിച്ചു.

ഓസ്ട്രേലിയ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമാർ, ന്യൂസിലൻഡ്, ഫിലിപ്പൈൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയാണ് ആർ.സി.ഇ.പി ചർച്ചയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങൾ. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ നിന്നുള്ള വളർച്ച മന്ദഗതിയിൽ ആയതിനാൽ ആർ.സി.ഇ.പി കരാർ ത്വരിതപ്പെടുത്താനാണ് ചൈനയുടെ ശ്രമം.

Tags
Back to top button