ജാവയുടെ പേരക് ഇന്ത്യൻ വിപണിയിലെത്തി

1.94 ലക്ഷം രൂപയാണ് (എക്സ് ഷോറൂം, ഡൽഹി) വാഹനത്തിന്റെ വില

ജാവയുടെ പേരക് ഇന്ത്യൻ വിപണിയിലെത്തി. 1.94 ലക്ഷം രൂപയാണ് (എക്സ് ഷോറൂം, ഡൽഹി) വാഹനത്തിന്റെ വില. ജാവ, ജാവ 42 എന്നീ മോഡലുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന വാഹനമാണ് ജാവ പേരക്. വാഹനത്തിനുള്ള ബുക്കിംഗ് 2020 ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുകയെന്നാണ് വിവരങ്ങൾ.

ക്ലാസിക് ബോബർ സ്റ്റൈൽ മോഡലിലാണ് പേരക് അവതരിപ്പിച്ചിരിക്കുന്നത്. 334 സി.സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എൻജിൻ 30 ബി.എച്ച്.പി പവറും 31 എൻ.എം ടോർക്കും നൽകും. മുന്നിൽ ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഫോർക്കും പിന്നിൽ അഡ്ജസ്റ്റബിൾ മോണോഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡാണ് ട്രാൻസ്മിഷൻ. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിൽ ബി.എസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ളതാണ് എൻജിൻ.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button