ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

റിട്ടയർഡ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ അറുമുഖസാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പോയസ് ഗാർഡനിലെ വസതിയിൽ ഇന്നെത്തി. വാർത്ത ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജയലളിത മരിക്കുന്നതിന് മുമ്പ് ഇവിടെ ആയിരുന്നു താമസിച്ചിരുന്നത്.

സെപ്റ്റംബറിൽ ആയിരുന്നു അറുമുഖസാമിയെ അന്വേഷണസംഘത്തിൻ്റെ തലവനായി നിയമിച്ചത്.

മുഖ്യമന്ത്രി ഇ പളനിസാമി ആയിരുന്നു ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

തമിഴ്നാട് വനംമന്ത്രി ആയിരുന്ന ദിണ്ടിഗൽ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിക്കാൻ കാരണം.

താൻ ഉൾപ്പെടെയുള്ള മന്ത്രിമാർ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ കള്ളമായിരുന്നു എന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.

സുഖമില്ലാതെ ചികിൽസയിലായിരുന്ന ജയലളിതയെ കാണാൻ ശശികലയ്ക്കും കുടുംബത്തിനും മാത്രമായിരുന്നു അനുവാദം ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Back to top button