ദേശീയം (National)പ്രധാന വാ ത്തക (Top Stories)

അന്തരിച്ച കാഞ്ചി മഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതിയെ കാണാനെത്തുന്നത് ആയിരങ്ങളാണ്.

അന്തരിച്ച കാഞ്ചി മഠാധിപതി ശങ്കരാചാര്യ സ്വാമി

കാഞ്ചീപുരം: അന്തരിച്ച കാഞ്ചി മഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതിയെ അവസാനമായി ഒരു നോക്കു കാണാനെത്തുന്നത് ആയിരങ്ങളാണ്. ജയേന്ദ്ര സരസ്വതിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയ മുസ്ലിം സഹോദരൻ നസീർ അക്കൂട്ടത്തിലെ വേറിട്ട കാഴ്ചയായി.

നസീർ നിർമ്മിച്ചിരിക്കുന്ന കസേരയിലാണ് മഠാധിപതിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.

മരപ്പണിക്കാരനായ നസീർ ഈയടുത്താണ് മഠത്തിലേക്ക് പുതിയ കസേര നിർമ്മിച്ച് നൽകിയത്.കസേര ഏറെ ഇഷ്ടപ്പെട്ട ജയേന്ദ്ര സരസ്വതി തനിക്ക് സന്തോഷത്തോടെ ഒരു ആപ്പിൾ തന്നുവെന്ന് നസീർ ഓർമ്മിക്കുന്നു.

പുതിയ മഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതിയാണ് ആൾക്കൂട്ടത്തിൽ നിന്ന് നസീറിനെ മനസ്സിലാക്കി മുൻനിരയിൽ വന്ന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയത്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.