അന്തദേശീയം (International)

സിറിയയ്ക്കുമേൽ മിസൈൽ ആക്രമണം,തെരേസ മേയെ വിമര്‍ശിച്ച് പ്രതിപക്ഷം.

സിറിയയ്ക്കുമേൽ മിസൈൽ ആക്രമണം,തെരേസ മേയെ വിമര്‍ശിച്ച് പ്രതിപക്ഷം.

ലണ്ടൻ: സിറിയയ്ക്കുമേൽ മിസൈൽ ആക്രമണം നടത്താനായി അമേരിക്കയെ കൂട്ടുപിടിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് പ്രതിപക്ഷം. പ്രതിപക്ഷനേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബൻ പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.

പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ തിടുക്കത്തിൽ എടുത്ത തീരുമാനം രാജ്യതാത്പര്യത്തിന് യോജിച്ചതല്ലെന്ന് ജെറമി കോര്‍ബിൻ വിമര്‍ശിച്ചു. ആണവശക്തിയായ റഷ്യയെ ചൊടിപ്പിക്കുന്ന നടപടി ഒഴിവാക്കേണ്ടിയിരുന്നുവെന്നും അമേരിക്കൻ വിമാനം റഷ്യ വെടിവച്ചിടുന്ന സാഹചര്യമുണ്ടായാൽ അതിന്‍റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്നും കോര്‍ബിൻ ചോദിച്ചു.

ലോകത്തെ വലിയ സൈനികശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാക്കുന്ന ദുരന്തങ്ങൾ വിവരണാതീതമാകും. സിറിയയ്ക്കെതിരായ കഴിഞ്ഞ ദിവസത്തെ മിസൈൽ ആക്രമണം നിയമപരമായി ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ അനുമതി തേടാതെയുള്ള ആക്രമണത്തെ ബ്രിട്ടനിലെ മറ്റു പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു.

സിറിയയിലെ അസദ് ഭരണകൂടത്തിനെതിരേ അമേരിക്കയോടൊപ്പം ചേർന്നു ബോംബാക്രമണം നടത്താനുള്ള മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍റെ പദ്ധതിയ്ക്ക് നാലുവർഷം മുമ്പ് ബ്രിട്ടിഷ് പാർലമെന്റ് തടയിട്ടിരുന്നു.

Summary
Review Date
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു