പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ചലച്ചിത്രകാരനുമായ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു.

ജോൺ ശങ്കരമംഗലം (84) അന്തരിച്ചു.

കൊച്ചി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ചലച്ചിത്രകാരനുമായ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അവള്‍ അൽപം വൈകിപ്പോയി, സമാന്തരം, ജന്മഭൂമി തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ചങ്ങനാശ്ശേരി സെന്‍റ് ബർക്കുമാൻസ് കോളേജിലും മദ്രാസ് കൃസ്ത്യൻ കോളെജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോൺ 19-ാം വയസ്സിൽ കൃസ്ത്യൻ കോളേജിൽ ലക്ചറർ ആയി ജോലി നേടി. ശേഷം 1962 ൽ ജോലി രാജി വെച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ കോഴ്സ് ഒന്നാം റാങ്കോടെ പാസായി.

തമിഴ്‍‍നാട് ടാക്കീസിന്‍റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് ജോൺ ശങ്കരമംഗലം സിനിമാരംഗത്തേയ്ക്ക് കടന്നത്. ഫിലിം ഡിവിഷനും സംസ്ഥാനസര്‍ക്കാരിനും വേണ്ടി പത്തോളം ഡോക്യുമെന്‍ററി ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്.

new jindal advt tree advt
Back to top button