രാഷ്ട്രീയം (Politics)

കേരളാ കോൺഗ്രസ് പിളർന്നെന്നും, യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്നും ജോസ് കെ മാണി വിഭാഗം

ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരളാ കോൺഗ്രസ് പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന് ജോസ് കെ മാണി വിഭാഗം കത്തിൽ പറയുന്നു. ജോസ് കെ മാണി ഉൾപ്പെടെ നാല് പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

കെ.എം മാണിയുടെ മരണ ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് ജോസ് കെ മാണി വിഭാഗം കത്തിൽ പറയുന്നു. എന്നാൽ കമ്മിറ്റി കൂടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിക്ക് സമാന്തരമായി യോഗം കൂടി തന്നെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇരുന്നൂറിലധികം അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും കത്തിൽ പറയുന്നു. കമ്മിറ്റിയംഗങ്ങളുടെ പിന്തുണയുണ്ടെന്നും രണ്ടില ചിഹ്നം അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ ജോസ് കെ മാണി വിഭാഗം പറയുന്നു.

അതേസമയം, കത്തുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

Tags
Back to top button