കേരളാ കോൺഗ്രസ് എമ്മിൽ ജോസ് കെ മാണിക്ക് സ്ഥാനമില്ലെന്ന് പി.ജെ ജോസഫ്

ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് ജോസ് കെ മാണിക്കെന്നും പി.ജെ ജോസഫ്.

ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് ജോസ് കെ മാണിക്കെന്ന് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് എമ്മിൽ ജോസ് കെ മാണിക്ക് സ്ഥാനമില്ല. ഭരണഘടന അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ല. തെറ്റ് തിരുത്തി തിരികെ വന്നാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെയുള്ള സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നൽകിയ അപ്പീൽ കട്ടപ്പന സബ് കോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേരള കോൺഗ്രസിനെ സംബന്ധിച്ച ഏറ്റവും നിർണായകമായ കോടതിവിധിയാണ് കട്ടപ്പന സബ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ജോസ് കെ മാണി കേരള കോൺഗ്രസ് (എം) ചെയർമാനല്ലെന്നാണ് കട്ടപ്പന സബ് കോടതി വിധി. ചെയർമാന്റെ അധികാരം തടഞ്ഞ മുൻസിഫ് കോടതി വിധി സബ് കോടതിയും ശരിവച്ചു. കഴിഞ്ഞ ജൂണിൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button