ഇന്ത്യയുടെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു.

നവംബർ പതിനെട്ടിന് എസ്.എ ബോബ്ഡെ രാജ്യത്തെ നാൽപ്പത്തിയേഴാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയുടെ ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നവംബർ പതിനെട്ടിന് എസ്.എ ബോബ്ഡെ രാജ്യത്തെ നാൽപ്പത്തിയേഴാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

നവംബർ പതിനേഴിന് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നാഗ്പുർ സ്വദേശിയായ ബോബ്ഡെക്ക് 2021 ഏപ്രിൽ ഇരുപത്തിമൂന്ന് വരെ സർവീസ് കാലാവധിയുണ്ടാകും.

Back to top button