രാഷ്ട്രീയം (Politics)

താൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ.

ട്വിറ്ററിൽ കോൺഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയതിനെത്തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാകിയത്

താൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിൽ കോൺഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയതിനെത്തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാകിയത്. തൻ്റെ ട്വിറ്റർ ഹാൻഡീലിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ട്വിറ്ററിലെ കോൺഗ്രസ് നേതാവെന്നുള്ള വിശേഷണം ഒഴിവാക്കിയിട്ട് മാസങ്ങളായെന്നും ആളുകൾ അത് ഇപ്പോഴാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന ചിലരുടെ നിർദ്ദേശം പരിഗണിച്ചാണ് ഇപ്രകാരം ചെയ്തത്. കോൺഗ്രസ് വിടുമെന്ന വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ശേഷം ട്വിറ്ററിലൂടെയും അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തി. “ഏകദേശം ഒരു മാസത്തിനു മുൻപ് വരുത്തിയ ഒരു ട്വിറ്റർ പ്രൊഫൈൽ മാറ്റത്തിനെച്ചൊല്ലിയുണ്ടായ അസംബന്ധമായ ഒരു ബഹളം” എന്നാണ് അദ്ദേഹം കുറിച്ചത്.

Tags
Back to top button