കെ.എൻ.എ.ഖാദർ യുഡിഎഫ് സ്ഥാനാർഥി.

കോഴിക്കോട്: വേങ്ങരയിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ.എൻ.എ.ഖാദർ യുഡിഎഫ് സ്ഥാനാർഥി.

രാവിലെ പാണക്കാട് ചേർന്ന പാര്‍ലമെന്‍ററി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

രാവിലെ അഡ്വ.യു.എ.ലത്തീഫ് ആകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യു.എ.ലത്തീഫിന് ഇപ്പോൾ ഖാദർ വഹിച്ചിരുന്ന മലപ്പുറം ജില്ലാ സെക്രട്ടറി ചുമതല നൽകി. ദീർഘകാലം മഞ്ചേരി നഗരസഭ ചെയർമാനായിരുന്നു ലത്തീഫ്.

ലത്തീഫിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതോടെ കെ.എൻ.എ.ഖാദർ പാർട്ടി തീരുമാനത്തിനിതിരെ പ്രതിഷേധവുമായി പാണക്കാട് എത്തിയിരുന്നു.

യു.എ.ലത്തീഫിന് വേണ്ടി പി.കെ.കുഞ്ഞാലിക്കുട്ടി ശക്തമായ വാദവുമായി രസംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

advt
Back to top button