നേപ്പാളില്‍ ചൈന പണിത ഡാമില്‍ നിന്ന് വൈദ്യുതി വേണ്ടെന്ന് മോദി

നേപ്പാളില്‍ ചൈന പണിത ഡാമില്‍ നിന്ന് വൈദ്യുതി വേണ്ടെന്ന് മോദി

ന്യുഡല്‍ഹി: നേപ്പാളില്‍ അണക്കെട്ടുകള്‍ പണിയാന്‍ ചൈനക്ക് അനുവാദം നല്‍കുകയാണെങ്കില്‍ ഇന്ത്യ അവിടെ നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ അറിയിച്ചേക്കും.

ഒലിയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം ഇന്ന് തുടങ്ങാനിരിക്കെയാണ് മോദി നിലപാട് വ്യക്തമാക്കിയത്. ഒലിയെ ഇന്ത്യ ഊഷ്മളായി സ്വീകരിക്കുമെങ്കിലും രാജ്യത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മധ്യ-പടിഞ്ഞാറന്‍ നേപ്പാളില്‍ 250 കോടി ഡോളര്‍ ചെലവില്‍ ചൈന നിര്‍മ്മിക്കുന്ന ബുധി ഗാന്ദകി ഡാം പദ്ധതി ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമാല്‍ ദഹലാണ് ഈ പദ്ധതി ചൈനീസ് കമ്പനിയായ ഗെഷൗബയ്ക്ക് കൈമാറിയത്.

1
Back to top button