മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ

സി.പി.ഐ.എം ആണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും വൈകി വന്ന തിരിച്ചറിവാണ് മോഹനന്റെതെന്നും കെ സുധാകരൻ

മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ എംപി. തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സി.പി.ഐ.എം ഉപയോഗിക്കുന്നു. പി മോഹനന്റെത് കുറ്റസമ്മതമെന്നും മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യം തന്നെയാണ് മോഹനൻ പറഞ്ഞതെന്നും കെ സുധാകരൻ പറഞ്ഞു.

സി.പി.ഐ.എം ആണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും വൈകി വന്ന തിരിച്ചറിവാണ് മോഹനന്റെതെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.യു സമരത്തിനെതിരായ പോലീസ് നടപടി മോദി അനുകരണത്തിന്റെ ഭാഗമെന്നും സുധാകരൻ വ്യക്തമാക്കി.

കെ.എസ്.യു സമരത്തിനെതിരായ പോലീസ് നടപടിയിലും തന്റെ നിലപാട് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് തീവ്രവാദ നിലപാടുള്ള ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button