സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് പട്യാല കോടതിയില്‍ ഹാജരാക്കും

സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരത്തെ

ചെന്നൈ: ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ പട്യാല കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് കാര്‍ത്തി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് രാവിലെ ലണ്ടനിൽ നിന്നും എത്തിയ കാർത്തിയെ ചെന്നെ വിമാനത്താവളത്തിൽ വച്ചാണ് സി.ബി.​ഐ അറസ്റ്റ് ചെയ്തത്. അനധികൃതമായ 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഐഎൻഎക്സ് മീഡിയക്ക് ഒത്താശ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.

അതേസമയം, പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും നേരത്തെ കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ചിദംബരത്തിന്‍റെയും കാര്‍ത്തിയുടെയും നുങ്കംപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ ഇത് സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു.

new jindal advt tree advt
Back to top button