കേരള ബാങ്കിൽ ജോലി വാഗ്ദാനം നൽകി ചിലർ പണം തട്ടുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ

പി.എസ്.സി മുഖാന്തിരമാണ് ബാങ്കുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്. യാതൊരു കാരണവശാലും വ്യാജവാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു

കേരള ബാങ്കിൽ ജോലി വാഗ്ദാനം നൽകി ചിലർ പണം തട്ടുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരായിരിക്കും കേരള ബാങ്കിലെ ജീവനക്കാർ. പി.എസ്.സി മുഖാന്തിരമാണ് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്. യാതൊരു കാരണവശാലും വ്യാജവാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകരുത്. ഇത്തരത്തിൽ വ്യാജ ജോലി വാഗ്ദാനങ്ങളുമായി എത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പോലീസിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

14 ജില്ലാ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാകും കേരള ബാങ്ക് രൂപീകരിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്.ബി.ഐയിൽ ലയിപ്പിച്ചതോടെയാണ് സംസ്ഥാനത്തിന് ഒരു ബാങ്കെന്ന നിലയിൽ കേരള ബാങ്ക് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. സർക്കാർ പദ്ധതികൾക്ക് ആവശ്യമായ വായ്പകൾക്കടക്കം കേരള ബാങ്കിനെ ആശ്രയിക്കാമെന്നതാണ് നേട്ടം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button