ശിവകാര്‍ത്തികേയൻ്റെ നായികയാകുകയാണ് കല്യാണി പ്രിയദര്‍ശൻ

ശിവകാര്‍ത്തികേയൻ്റെ നായികയാകുകയാണ് കല്യാണി

തമിഴിലെ സൂപ്പര്‍ യങ്ഹീറോ ശിവകാര്‍ത്തികേയൻ്റെ നായികയാകുകയാണ് കല്യാണി ഇപ്പോൾ. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജാ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്ന ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശൻ ശിവകാര്‍ത്തികേയൻ്റെ നായികയായി എത്തുന്നത്. ട്വിറ്ററിലൂടെ താരം ശിവകാര്‍ത്തികേയൻ്റെ നായികയാകുന്നെന്ന വിശേഷം നേരത്തേ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഈ ചിത്രം കൂടാതെ സ്വന്തം അച്ഛൻ ഒരുക്കുന്ന ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻ്റെ നായികയായി എത്തുന്ന കല്യാണി തുടര്‍ന്ന് തമിഴിൽ ദുൽഖറിൻ്റെ നായികമാരിലൊരാളുമായി അഭിനയിച്ചു. തമിഴിൽ ദുല്‍ഖര്‍ സല്‍മാൻ നായകനാകുന്ന വാനില്‍ ഒരു നായിക കല്യാണിയാണ്. മൂന്ന് നായികമാരിലൊരാളായിട്ടാണ് കല്യാണി ചിത്രത്തിലെത്തുക. ദുൽഖറിനൊപ്പം ബോളിവുഡ് ചിത്രമായ കര്‍വാനില്‍ വേഷമിട്ട ക്രിതിയാണ് വാനിലെ മറ്റൊരു നായിക. ആര്‍.എ കാര്‍ത്തിക്കാണ് വാൻ ഒരുക്കുന്നത്.

ഒരേസമയം തെലുങ്കിലും തമിഴിലും മലയാളത്തിലും നായികയാകുന്ന ചുരുക്കം ചില നടിമാരെ പോലെ കല്യാണിയ്ക്കും ഈ വര്‍ഷം തിരക്കേറുകയാണ്.

1
Back to top button