ബോളിവുഡ് (Bollywood)

കെആർകെ: ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ…

കെആർകെ: ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ

സൂപ്പർ താരങ്ങൾക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തി കുപ്രസിദ്ധി നേടിയ കെആർകെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തനിക്ക് വയറിൽ കാൻസറാണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നുമാണ് കെആർകെ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

വയറിൽ ബാധിച്ചിരിക്കുന്ന കാൻസർ മൂന്നാംഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നു സ്ഥിരീകരിച്ചു കഴിഞ്ഞു. ആയുസ് ഇനി ഒന്നോ രണ്ടോ വർഷം മാത്രം. ആശ്വസിപ്പിക്കാൻ ശ്രമിച്ച് ആരും എന്നെ വിളിക്കേണ്ടതില്ല. ആരുടെയും സിംപതി എനിക്ക് ആവശ്യമില്ല എന്ന കുറിച്ച കെആർകെ രണ്ട് ആഗ്രഹങ്ങൾ കൂടി പ്രകടപ്പിക്കുകയുണ്ടായി. ജീവിതത്തിൽ നടക്കാതെ പോയ രണ്ട് ആഗ്രഹങ്ങളെ കുറിച്ചാണ് ആകെയുള്ള വിഷമം. ഒരു എ ഗ്രേഡ് സിനിമ നിർമ്മിക്കണം എന്ന ആഗ്രമുണ്ടായിരുന്നു. രണ്ടാമതായി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കണം അല്ലെങ്കിൽ അദ്ദേഹമുള്ള സിനിമ നിർമ്മിക്കണം.

നടക്കാതെ പോയ ഈ രണ്ട് ആഗ്രഹങ്ങളും എന്‍റെ മരണത്തോടൊപ്പം എന്നന്നേക്കുമായി അവസാനിക്കും. ഇനിയുള്ള സമയം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയണം. എന്നെ വെറുക്കുന്നവരെയും സ്നേഹിക്കുന്നവരെയും ഞാൻ ഒരുപോലെ സ്നേഹിക്കുന്നു എന്നു പറഞ്ഞാണ് കെആർകെ കുറിപ്പ് അവസാനിപ്പിച്ചത്.

Summary
Review Date
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു