പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് സൂചനകളുമായി കമല്‍ ഹാസന്‍

ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് സൂചനകളുമായി തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ രംഗത്ത്.

ജന്മദിനമായ നവംബര്‍ ഏഴിന് ഒരു പ്രധാന പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് തയ്യാറായി ഇരിക്കാനും താരം ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ.

പ്രമുഖ തമിഴ് മാസികയില്‍ എഴുതിയ കോളത്തിലൂടെയാണ് നടന്‍റെ ആഹ്വാനവും വെളിപ്പെടുത്തലും.

ഉടന്‍ തന്നെ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ നല്‍കുമെന്നും താരം കോളത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് അന്തിമ രൂപമായെന്നും തമിഴ്‍‍നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നുവെന്നും താരം കോളത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ജൂലൈ മുതലാണ് സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ഉണ്ടാക്കാൻ സന്നദ്ധനാണെന്നും ഉടൻ അതുണ്ടാകുമെന്നും കമൽ ഹാസൻ മാധ്യമങ്ങളെ അറിയിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ വെളിപ്പെടുത്തൽ അതാകുമെന്നാണ് ആരാധകർ കരുതുന്നത്.

എല്ലാവരും യുവാക്കളും പുതുമുഖങ്ങളുമായിരിക്കും തന്‍റെ പാര്‍ട്ടിയിൽ ഉണ്ടാകുക എന്നും കഴിഞ്ഞ മാസം താരം വ്യക്തമാക്കിയിരുന്നു.

അരവിന്ദ് കേജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ തീരുമാനമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ കെജ്രിവാളിന്‍റെ ആം ആദ്മിയോടൊപ്പമോ ബിജെപിയോടൊപ്പമോ താൻ ചേരില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

advt
Back to top button