സംസ്ഥാനം (State)

കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു.

ക​ണ്ണൂ​ർ: കണ്ണൂരിൽ രണ്ടിടത്തായി ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. കി​ഴു​ത്ത​ള്ളി ഓ​വു​പാ​ല​ത്തി​നു സ​മീ​പ​വും ന​ടാ​ൽ ഈ​രാ​യി​പ്പാ​ല​ത്തി​നു സ​മീ​പ​വു​മായാണ് അപകടം നടന്നത്.

കി​ഴു​ത്ത​ള്ളി പു​തി​യ​തെ​രു രാ​മ​തെ​രു​വി​ലെ ജീ​ജാ​സി​ൽ ജി.വി​ൻ​സെ​ന്‍റി​നെ (70) ആ​ണ് ഓ​വു​പാ​ല​ത്തി​നു സ​മീ​പം മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​മു​ക്ത​ഭ​ട​നാ​ണ് ഇദ്ദേഹം. ചൊവ്വാഴ്ച കി​ഴു​ത്ത​ള്ളി​യി​ലു​ള്ള ബ​ന്ധു​ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു വി​ൻ​സെ​ന്‍റ്. ജീ​ജയാണ് ഭാ​ര്യ, ഷാ​ലു, ഷെ​റി​ൻ എന്നിവരാണ് മക്കൾ.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.

ത​മി​ഴ്‍‍നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ പു​ല്ലൂ​രാ​ന്‍റെ(55) മൃ​ത​ദേ​ഹ​മാ​ണ് ന​ടാ​ൽ ഈ​രാ​യി​പ്പാ​ല​ത്തി​നു സ​മീ​പത്തായി ക​ണ്ടെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കീ​ഴ​റ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന വ്യക്തിയാണ് പു​ല്ലൂ​രാ​ന്‍. എ​ട​ക്കാ​ട് പോ​ലീ​സ് മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​. മൃതദേഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​കയാണ് ഇപ്പോൾ.

Tags
Back to top button