വീട്ടില്‍ തയാറാക്കാം കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞി
വീട്ടില്‍ തയാറാക്കാം കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞി

കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി.
രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിയ്ക്കാണ്.
മഴക്കാലത്ത് പൊതുവെ ‘അഗ്നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെയ്ക്കുകയും ചെയ്യും. അതൊഴിവാക്കാന് ദഹിക്കാന്‍ എളുപ്പമുള്ളതും പോഷക ഗുണമുള്ളതുമായ ഔഷധക്കഞ്ഞി കുടിക്കുന്നത് നല്ലതാണ്.
പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. എന്നിരുന്നാലും, തവിട് കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ശരീരത്തിനു ബലം കൂട്ടാന്‍ സഹായിക്കും. വാതദോഷത്തെ ശമിപ്പിക്കുന്ന പൊടിമരുന്നുകളായ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ എന്നിവ ചേര്‍ക്കുന്നത് അത്യുത്തമമാണ്.
ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.
രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞി കുടിക്കുന്നവര്‍ മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. >