അന്തദേശീയം (International)

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കർത്താപൂർ ഇടനാഴി തുറന്നു

ഇതേ തുടർന്ന് വിസയില്ലാതെ ഇന്ത്യക്കാർക്ക് കർത്താപൂർ ഗുരുദ്വാര സന്ദർശിക്കാനാകും.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കർത്താപൂർ ഇടനാഴി തുറന്നു. ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് കർത്താപൂർ ഗുരുദ്വാര സന്ദർശിക്കാനാകും.

പഞ്ചാബിലെ ഗുരുദാസ്പൂർ ദേര ബാബ നാനാക്കിനോട് ചേർന്നുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കർത്താപൂർ ഇടനാഴിയിലൂടെയുള്ള തീർത്ഥാടനത്തിന് തുടക്കമായി. ഇടനാഴി തുറന്നതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് ഇടനാഴി തുറക്കുന്നതെന്നും സിഖ് സഹോദരി-സഹോദരൻമാരെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇടനാഴിയുടെ പാക് ഭാഗം പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഉദ്ഘാടനം ചെയ്തു.

2018 നവംബർ 22നാണ് കർത്താപൂർ ഇടനാഴി പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. നാലര കിലോ മീറ്ററാണ് ദൂരം. സിഖ് മത സ്ഥാപകൻ ഗുരു നനാക്കിന്റെ 550ാം ജന്മവാർഷികതോടനുബന്ധിച്ച് ധാരാളം സിഖുകാർ കാർത്താപൂർ ഗുരുദ്വാരയിൽ പോകാൻ കാത്തു നിൽക്കുകയാണ്. ഗുരു നാനാക്ക് അവസാനകാലം ജീവിച്ചതും അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലവും കർത്താപൂരാണ്.

Tags
Back to top button