ആ​സ്​​ട്രേ​ലി​യ​ൻ സൂ​പ്പ​ർ സീ​രീ​സ്​: ക​ശ്യ​പി​ന്​ എ​തി​രാ​ളി ഒ​ന്നാം ന​മ്പ​ർ താ​രം.

സി​ഡ്​​നി: ആ​സ്​​ട്രേ​ലി​യ​ൻ സൂ​പ്പ​ർ സീ​രീ​സി​ന്​ സി​ഡ്​​നി​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ചാ​മ്പ്യ​ൻ ഷ​ട്ട്​​ല​ർ പി ​ക​ശ്യ​പി​ന്​ എ​തി​രാ​ളി കൊ​റി​യ​യു​ടെ ​േലാ​ക ഒ​ന്നാം ന​മ്പ​ർ താ​രം ​സ​ൺ വാ​ൻ ഹോ.
​തു​ട​ർ​ച്ച​യാ​യ ര​ണ്ടു യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ ജ​യ​ത്തോ​ടെ​യാ​ണ്​ ക​​ശ്യ​പ്​ യോ​ഗ്യ​ത നേ​ടി​യ​ത്.

സീ​സ​ണി​ൽ പ​രി​ക്കു​മൂ​ലം ഏ​റെ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും പു​റ​ത്താ​യി​രു​ന്ന താ​രം ചൈ​ന​യു​ടെ സോ ​യു​ങ്​​െ​പ​ങ്, ഇ​ന്തോ​നേ​ഷ്യ സൂ​പ്പ​ർ സീ​രീ​സ്​ റ​ണ്ണ​റ​പ്പ്​ ക​സു​മാ​സ സ​ക്കാ​യ്​ എ​ന്നി​വ​രെ തോ​ൽ​പി​ച്ചാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്.

ചൈ​നീ​സ്​ താ​ര​ത്തെ 21-15, 21-18 സ്​​കോ​റി​നും, ജ​പ്പാ​​​െൻറ സ​കാ​യി​യെ 21-5, 21-16നു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ ജേ​താ​വ്​ കെ. ​ശ്രീ​കാ​ന്തി​ന്​ ചൈ​ന​യു​ടെ കാ​ൻ ചോ ​യു​വാ​ണ്​ എ​തി​രാ​ളി.

Back to top button