11 വര്‍ഷത്തിനു ശേഷം തമ്മില്‍ കണ്ടപ്പോള്‍ മമ്മൂട്ടിയോട് കത്രീന പറഞ്ഞത്…

മലയാള സിനിമയിലെ ആരാധകരുടെ പ്രിയതാരമാണ് മമ്മൂക്ക.

ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് താര സുന്ദരി കത്രീന മമ്മൂക്കയെ പറ്റി പറഞ്ഞ വാക്കുകളാണ്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ അതിഥികളായാണ് ഇരുവരും എത്തിയത്.

2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്.

അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാല്‍ അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്.

1
Back to top button