കാവേരി നദി ജലതര്‍ക്കം: തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് കമലഹാസൻ

കാവേരി നദി ജലതര്‍ക്കം

ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കമലഹാസൻ. കേന്ദ്രസർക്കാർ സേവകരാണ് എഐഡിഎംകെ എന്ന് മക്കൾ നീതി മയ്യം അധ്യക്ഷൻ കൂടിയായ കമൽ പ്രതികരിച്ചു. തിരുച്ചിറപ്പള്ളിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമൽ ഇങ്ങനെ പ്രതികരിച്ചത്. കാവേരി നദീ ജലതർക്കത്തിലെ സർക്കാർ നിലപാടിനെതിരെയാണ് കമൽ പ്രതികരിച്ചത്.

നിരാഹാരം കൊണ്ടോ പ്രതിഷേധം കൊണ്ടോ കാവേരി വിഷയത്തിൽ കേന്ദ്രം നിലപാട് മാറ്റില്ല. ആറ് ആഴ്ചകൾക്കുള്ളിൽ കാവേരി നദീജല വിനിയോഗ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിധിയുടെ കാലാവധി ഇപ്പോൾ അവസാനിക്കുകയാണ്.

2016 ലും സുപ്രീം കോടതി സമാന ഉത്തരവിട്ടെങ്കിലും നിയമ സാങ്കേതികതയിൽ കുടുങ്ങി അന്ന് ബോർഡ് രൂപീകരണം നടപ്പായില്ല. 2018ലെ വിധിയും അങ്ങനെ തന്നെ ആയേക്കുമെന്ന ആശങ്കയുള്ളതായും കമൽ വ്യക്തമാക്കി. വിധിയുടെ കാലാവധി തീരാറായപ്പോഴാണ് സംസ്ഥാന സർക്കാർ നിരാഹാരം നടത്തുന്നതെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.

Back to top button