പുതിയ റെട്രോ നെയ്ക്കഡ് Z900RS ബൈക്കുമായി കാവസാക്കി ഇന്ത്യയിൽ.

റെട്രോ നെയ്ക്കഡ് Z900RS ബൈക്കുമായി കാവസാക്കി

പുതിയ റെട്രോ നെയ്ക്കഡ് Z900RS ബൈക്കുമായി കാവസാക്കി ഇന്ത്യയിൽ. ഡൽഹി എക്സ്ഷോറൂം 15.30 ലക്ഷം രൂപയാണ് കവാസാക്കി Z900RSന്‍റെ ഇന്ത്യയിലെ വില. എഴുപതുകളില്‍ പ്രശസ്തിയാർജ്ജിച്ചിരുന്ന Z1 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനപ്പെടുത്തി റെട്രോ സ്റ്റൈലിലാണ് രൂപകല്പന നടത്തിയിരിക്കുന്നത്.

ക്ലാസിക് റൗണ്ട് ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ് ഫ്യൂവല്‍ ടാങ്ക്, പരന്ന സീറ്റ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റ്, ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്‍ഡ ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ. ക്യാന്‍ഡിടോണ്‍ ഓറഞ്ച്, ക്യാന്‍ഡിടോണ്‍ ബ്രൗണ്‍ എന്നീ രണ്ട് നിറങ്ങളിലായിരിക്കും കവാസാക്കി Z900RS ലഭ്യമാവുക.

മുൻഭാഗത്ത് 41 mm അപ്‌ഡൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ നിർവഹിക്കുന്നത്. ബ്രേക്കിങ് ചുമതല നിർവഹിക്കാനായി മുൻഭാഗത്ത് 300 mm ട്വിന്‍ ഡിസ്‌ക്കുകളും പിന്നിൽ 250 mm ഡിസക് ബ്രേക്കും ഒരുക്കിയിട്ടുണ്ട്.

948 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എൻജിനാണ് Z900RS ന് കരുത്ത് പകരുന്നത്. 109.48 ബിഎച്ച്പിയും 98.5എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സും എൻജിനിൽ ഇടംതേടിയിട്ടുണ്ട്.

മികവുറ്റ എക്സോസ്റ്റ് ശബ്ദമാണ് മറ്റൊരു സവിശേഷതയായി കമ്പനി ചൂണ്ടികാണിക്കുന്നത്. നിശ്ചലാവസ്ഥയിലും കുറഞ്ഞ വേഗതയിലും ഗാംഭീര്യമാർന്ന ശബ്ദം പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Back to top button