സംസ്ഥാനം (State)

ബിജെപി കോർ കമ്മിറ്റിയിൽ കുമ്മനത്തിനു വിമർശനം.

തിരുവനന്തപുരം: ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ബിജെപി കേരള അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനം.

മെഡിക്കൽ കോഴ വിവാദത്തിൽ, അന്വേഷണത്തിനായി കമ്മീഷനെ വെച്ചതുള്‍പ്പടെയുള്ള പല വിവരങ്ങളും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് നേതാക്കള്‍ ആരോപിച്ചു.

കുമ്മനം കോര്‍ കമ്മറ്റിയ ഇവ അറിയിച്ചില്ലെന്ന് പരാതി ഉയര്‍ന്നു. എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്ന് കുമ്മനം മറുപടി പറഞ്ഞു.

അതിനിടെ, കോഴ വിവാദത്തില്‍ തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്‍റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമമാണെന്നും രമേശ് ബിജെപി യോഗത്തില്‍ പറഞ്ഞു.
കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും പിടികൂടുമെന്ന് ബിജെപി കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകി.

ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം. വിഷയത്തിൽ നസീറിനെതിരെ നടപടിയെടുക്കും.

കാര്യങ്ങൾ വിശദീകരിക്കാനായി ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കുമ്മനം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Back to top button