സ്പോട്സ് (Sports)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണ്‍ നവംബര്‍ 17.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണ്‍ നവംബര്‍ 17ന് ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്‍സും അത്‍ലറ്റിക് കൊല്‍ക്കത്തയും തമ്മില്‍ കൊല്‍ക്കത്തയിലാണ് ആദ്യ മത്സരം.

പത്ത് ടീമുകളാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. ബെംഗലൂരു എഫ്‍സി, ജാംഷെദ്‍പൂര്‍ എഫ്‍സി എന്നിവയാണ് പുതിയ ടീമുകള്‍.

നാല് മാസം നീണ്ടു നില്‍ക്കുന്നതാണ് ലീഗ്. 95 മത്സരങ്ങള്‍ കളിക്കും.

 ഹോം-എവേ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. രണ്ട് പാദങ്ങളിലായി സെമി ഫൈനലുകളും മാര്‍ച്ചില്‍ നടക്കും.
ഫൈനല്‍ നടക്കുന്ന വേദി പ്രഖ്യാപിച്ചിട്ടില്ല.
Tags
Back to top button