സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ്

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ്; പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരള കോണ്‍ഗ്രസിൻ്റെ (എം) സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. 13 സീറ്റുകളിൽ മത്സരിക്കുന്ന നേതാക്കളുടെ പേരുവിവരങ്ങൾ ജോസ് കെ മാണി വിഭാഗം പുറത്തുവിട്ടു.സിപിഐയുടെ എതിർപ്പുകൾ അവഗണിച്ച് ചോദിച്ച സീറ്റുകൾ മുഴുവൻ സിപിഎം നൽകിയതോടെ വിജയ പ്രതീക്ഷയിലാണ് ജോസ് കെ മാണി വിഭാഗം. 13 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

എൻസിപി നേതാവ് മാണി സി കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ എത്തിയതോടെ ആവേശപ്പോരാട്ടം നടക്കുന്ന പാലായിൽ ജോസ് കെ മാണി സ്ഥാനാർഥിയാകും. റോഷി അഗസ്‌റ്റിൻ ഇടുക്കിയിലും എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും. അതേസമയം, ശക്തമായ മത്സരത്തിന് സാധ്യതയുള്ള റാന്നിയിലും കടുത്തുരുത്തിയിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചെറിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

ജോസ് കെ മാണി – പാലാ
റോഷി അഗസ്‌റ്റിൻ – ഇടുക്കി
എൻ ജയരാജ് – കാഞ്ഞിരപ്പള്ളി
സെബാസ്‌റ്റ്യൻ കുളത്തിങ്കൽ – പൂഞ്ഞാർ
കെ ഐ ആൻ്റണി – തൊടുപുഴ
ബാബു ജോസഫ് – പെരുമ്പാവൂർ
ജിൽസ് പെരിയപുറം – പിറവം

എന്‍.എം.രാജു / പ്രമോദ് നാരായണന്‍ – റാന്നി
കുറ്റ്യാടി – മുഹമ്മദ് ഇഖ്‌ബാൽ
ഇരിക്കൂർ – സജി കുറ്റിയാനിമറ്റം
ചാലക്കുടി – ഡെന്നിസ് ആൻ്റണി
കടുത്തുരുത്തി – സ്‌റ്റീഫൻ ജോർജ്, സക്കറിയാസ് കുതിരവേലി

അന്‍വർ‍ മടങ്ങിയെത്തുന്നതിന് മുന്നേ പ്രചരണം തുടങ്ങി സിപിഎം; നിലമ്പൂരിൽ പടുകൂറ്റൻ ബോര്‍ഡുകളും പോസ്റ്ററുകളും

പത്താം തീയതിക്ക് മുൻപായി സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള എൽഡിഎഫിൻ്റെ നീക്കങ്ങൾ വിജയം കണ്ടു. കോട്ടയം ജില്ലയിലെ ചില സീറ്റുകളെ ചൊല്ലി ജോസ് കെ മാണി വിഭാഗവും സിപിഐയും തമ്മിൽ നിലനിന്ന തർക്കം പരിഹരിക്കപ്പെട്ടതോടെയാണ് സീറ്റുവിഭജനത്തിൽ ഏകദേശധാരണയായത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button