രാഷ്ട്രീയം (Politics)

കേരള കോൺഗ്രസ് അധികാരത്തർക്കം; പാർട്ടിയിൽ ശക്തി തെളിയിക്കാനൊരുങ്ങി ഇരുവിഭാഗങ്ങളും

അധികാര തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി നിൽക്കെ പാർട്ടിയിൽ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും.

അധികാര തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി നിൽക്കെ പാർട്ടിയിൽ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും. പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് പക്ഷത്തിന് തിരിച്ചടി ഉണ്ടായതിന് പിന്നാലെ ഇന്ന് വൈകിട്ട് കൺവൻഷനും ശക്തി പ്രകടനവും നടത്തിയാണ് പി.ജെ ജോസഫ് കളം പിടിക്കാൻ ഒരുങ്ങുന്നത്.

മോൻസ് ജോസഫിന്റെ തട്ടകമായ കടുത്തുരുത്തിയിൽ പൊതു സമ്മേളനം നടത്തിയാണ് ജോസ് കെ മാണിയുടെ പ്രതിരോധം. പിളർപ്പിന് പിന്നാലെ പാർട്ടിയും രണ്ടില ചിഹ്നവും അവകാശപ്പെട്ടുള്ള തർക്കങ്ങൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് കാട്ടി ഇരുപക്ഷവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കമ്മീഷന് കൈക്കൊള്ളുന്ന നടപടി എന്തെന്നാണ് ജോസഫ് ജോസ് വിഭാഗങ്ങൾ ഉറ്റു നോക്കുന്നത്. ഇതിനിടെ ശക്തി തെളിയിച്ച് അണികളെ ഒപ്പം നിർത്താനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം. ഇതിന്റെ ഭാഗമായിട്ട് ജോസഫ് വിഭാഗം ഇന്ന് പാലായിൽ പാർലമെന്റ് മണ്ഡലം കൺവൻഷൻ നടത്തും.

ടൗൺ ഹാളിൽ നടത്തുന്ന കൺവൻഷനിലും ആയിരത്തോളം പേര് പങ്കെടുക്കും. ജോസ് കെ മാണിയുടെ തട്ടകമായ പാലയിൽ ശക്തിപ്രകടനവും നടത്താനാണ് പി.ജെ ജോസഫിന്റെ പദ്ധതി. ഇതേ സമയം തന്നെ മോൻസ് ജോസഫിന്റെ തട്ടകമായ കടുത്തുരുത്തിയിൽ പൊതുസമ്മേളനം നടത്തി ജോസ് കെ മാണി വിഭാഗം മറുപടി നൽകും.

Tags
Back to top button