രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ വിയോജിപ്പറിയിച്ച് കേരളം

ദില്ലിയിൽ ചേർന്ന വൈദ്യുത മന്ത്രിമാരുടെ യോഗത്തിലാണ് സ്വകാര്യവൽക്കരണം സംബന്ധിച്ച നിർദേശങ്ങൾ കേന്ദ്രം വീണ്ടും മുന്നോട്ടുവച്ചത്.

തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ വിയോജിപ്പറിയിച്ച് കേരളം. കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന വൈദ്യുത മന്ത്രിമാരുടെ യോഗത്തിലാണ് സ്വകാര്യവൽക്കരണം സംബന്ധിച്ച നിർദേശങ്ങൾ കേന്ദ്രം വീണ്ടും മുന്നോട്ടുവച്ചത്.

രാജ്യത്തെ വൈദ്യുത വിതരണ മേഖല സ്വകാര്യവൽക്കരിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിലൊന്നാണ്. കഴിഞ്ഞ 11, 12 തീയ്യതികളിൽ ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ചേർന്ന യോഗത്തിലും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനിർദേശത്തോട് കേരളം അനുകൂല നിലപാടല്ല സ്വീകരിച്ചത്.

ഉപതെരഞ്ഞെടുപ്പായതിനാൽ വൈദ്യുത മന്ത്രി എം.എം മണി യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. അതേസമയം, സ്വകാര്യവൽക്കരണം മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും, വൈദ്യുത മേഖലയെ മത്സരാതിഷ്ടമാക്കാനും, കാര്യക്ഷമത ഉണ്ടാക്കാനും സഹായിക്കുമെന്ന് ഊർജ്ജ മന്ത്രി ആർ.കെ സിംഗ് പറഞ്ഞു.

Back to top button