സ്പോട്സ് (Sports)

എതിരില്ലാത്ത ആറ് ഗോളുകൾക്ക് തമിഴ്നാടിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു.

മത്സരത്തിൽ ഒന്നാം പകുതിയിൽ തന്നെ മൂന്നുഗോളുകൾക്ക് മുന്നിലായിരുന്നു കേരളം

എതിരില്ലാത്ത ആറ് ഗോളുകൾക്ക് തമിഴ്നാടിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയിൽ തന്നെ മൂന്നുഗോളുകൾക്ക് മുന്നിലായിരുന്നു കേരളം. ഇരുപത്തിനാലാം മിനിറ്റിൽ വിഷ്ണുവാണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്.

മുപ്പത്തിമൂന്നാം മിനിറ്റിൽ ജിതൻ കേരളത്തിന്റെ ലീഡുയർത്തി. നാൽപ്പത്തിയഞ്ചാം മിനിറ്റിൽ മൂന്നാം ഗോളും വലയിലായി. എൺപത്തിമൂന്നാം മിനിറ്റിൽ മൗസുഫാണ് നാലാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ജിജോ അഞ്ചാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ എമിലും വല ചലിപ്പിച്ചു.

ഇന്നത്തെ കളിയിൽ സമനിലയായാലും കേരളത്തിന് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെത്താമായിരുന്നു. ആന്ധ്രയോട് നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം കളത്തിലിറങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആന്ധ്രയോടുള്ള ജയം.

Tags
Back to top button