നവകേരള നിര്‍മ്മിതി; കേരളത്തിന് ഒരുകൈ സഹായം നീട്ടി കശ്‍മീരും.

കേരളത്തിന് ഒരുകൈ സഹായം നീട്ടി കശ്‍മീരും.

ശ്രീനഗര്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനൊരുങ്ങുന്ന കശ്‍മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് അറിയിപ്പ് കേരള സര്‍ക്കാരിന് നല്‍കിയതായാണ് സൂചന.

പ്രളയത്തില്‍ വ്യാപക നാശനഷ്ടം നേരിട്ട കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനൊപ്പം ചേര്‍ന്നാണ് കശ്‍മീരിന്‍റെയും സഹായം. കശ്‍മീര്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

Back to top button