റിപബ്ലിക് ദിന സന്ദേശം; ഗവർണർ പി.സദാശിവം.

ഗവർണർ പി.സദാശിവം

<p>തിരുവനന്തപുരം: യുവാക്കൾ രാഷ്ട്രീയ – വർഗീയ സംഘർഷങ്ങളിൽ ഇരകളാകുന്നത് ആശങ്കാജനകമെന്ന് ഗവർണർ പി.സദാശിവം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന റിപബ്ലിക് ദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തി. വിവിധ മന്ത്രിമാർ വിവിധ ജില്ലകളിൽ ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു.</p>

<p>റിപബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രീയ-വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ മുന്നിറിയിപ്പ് നല്‍കി. വികസന മേഖലകളിൽ പിണറായി സർക്കാർ പ്രശംസനീയമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് ഗവർണർ പറഞ്ഞു. ഓഖി ദുരിത സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ സൈനികരെ ഗവർണർ പ്രശംസിച്ചു. ഡിജിറ്റൽ സംസ്ഥാനമായി കേരളം രാജ്യത്തിന് തന്നെ മാതൃകയാകുന്നത്‌ നമുക്ക് പ്രതീക്ഷിക്കാമെന്ന് ഗവർണർ പ്രസ്താവിച്ചു.</>

advt
Back to top button