സംസ്ഥാനം (State)

തിങ്കളാഴ്ചത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോഴിക്കോട്ടെ ബസുകാര്‍

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോഴിക്കോട്ടെ ബസുകാര്‍

കോഴിക്കോട്: തിങ്കഴാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോഴിക്കോട് ജില്ലയിലെ ബസുടമകള്‍. ജില്ലയിലെ മുഴുവൻ സ്വകാര്യബസുകളും അന്നു സാധാരണരീതിയിൽ സര്‍വീസ് നടത്തുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.

മാര്‍ച്ചിലെ ബസ് ചാര്‍ജ് വര്‍ധനവിനു ശേഷം ഡീസലിന് ലിറ്ററിന് രണ്ടു രൂപ വര്‍ധിച്ചെന്നും വിഷുവിന് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.

എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, കെ.പി. ശിവദാസൻ, എം.കെ.പി. മുഹമ്മദ്, എം.എസ്. സാജു, ഇ. റിനീഷ്, കെ.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.

Back to top button