ബിസിനസ് (Business)

നിക്ഷേപ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഏഴാം സ്ഥാനത്ത്.

ന്യൂഡല്‍ഹി: നിക്ഷേപ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേരളം ഏഴാം സ്ഥാനത്താണ്. 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് എന്‍സിഎഇആര്‍ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച്) പുറത്തുവിട്ടത്.

ആദ്യ പത്ത് സ്ഥാനങ്ങളിലെ സംസ്ഥാനങ്ങള്‍ – ഡല്‍ഹി, ആന്ധ്ര പ്രദേശ്, ഹരിയാന, തെലങ്കാന, തമിഴ്‍നാട്, കേരളം, മഹാരാഷ്ട്ര, കര്‍ണാടകം, മധ്യപ്രദേശ്.

തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക അന്തരീക്ഷം, ഭരണം, രാഷ്ട്രീയ സ്ഥിരത, ഭൂമി എന്നിങ്ങനെ 51 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

വ്യവസായങ്ങളോടുള്ള പോസിറ്റീവ് മനോഭാവവും സാമ്പത്തിക അന്തരീക്ഷവുമാണ് ഗുജറാത്തിനെ തുണച്ചത്.

Tags
Back to top button