ശിശു പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ

ദേശീയ സമഗ്ര പോഷകാഹാര സർവ്വേയിലാണ് കേരളം ഒന്നാമതെത്തിയത്.

തിരുവനന്തപുരം: ശിശു പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. ദേശീയ സമഗ്ര പോഷകാഹാര സർവ്വേയിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് സർവ്വേയിൽ കണ്ടെത്തി.കേരളത്തിന് മുന്നിൽ സിക്കിം ആണ് ലിസ്റ്റിൽ ഒന്നാമത് 35.9 ശതമാനം ആണ് ഇവിടുത്തെ ശരാശരി

രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ 6.4 ശതമാനം പേർക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സർവ്വേ വ്യക്തമാക്കുമ്പോൾ കേരളത്തിൽ ഇത് 32.6 ശതമാനമാണ്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ വിളർച്ച (അനീമിയ) ആരോഗ്യപ്രശ്നമാണെന്ന് സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു.

സ്കൂളിൽ പോയിത്തുടങ്ങിയ കുട്ടികൾക്കിടയിൽ വിളർച്ച ഏറ്റവും കുറവ് കേരളത്തിലാണ്. കൗമാരക്കാരിൽ ഏറ്റവും കുറവ് വിളർച്ച കാണപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. യൂണിസെഫിന്റെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Back to top button