ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലം: പ്രഖ്യാപനം ഇന്ന്

ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലം

തിരുവനന്തപുരം: ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി ഇന്ന് പ്രഖ്യാപിക്കും. കൃഷിവകുപ്പാണ് സർക്കാരിന് മുന്നിൽ സുലഭമായി ലഭിക്കുന്ന ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ചക്കയുടെ ഉത്പാദനവും വിൽപ്പനയും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി. 15000 കോടിയുടെ വരുമാനം ചക്കയിൽ നിന്നും അതിൽ നിന്ന് ഉൾപാദിപ്പിക്കുന്ന വസ്തുക്കളിൽ നിന്നും ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ.

കൃഷി വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലത്തിന്‍റെ പ്രഖ്യാപനം സർക്കാർ നടത്തുന്നത്. കളിയിക്കാവിള, കൊല്ലം, ചാലക്കുടി, കോതമംഗലം, മുണ്ടക്കയം തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളില്‍ നിന്നാണു സംസ്‌ഥാനത്ത്‌ ചക്ക മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കയറ്റി അയക്കുന്നത്‌. മൂപ്പിനടുത്തെത്തിയ വരിക്ക, കൂഴ ഇനങ്ങളില്‍പ്പെട്ട ചക്കയാണു കയറ്റുമതി ചെയ്യുന്നത്‌. കേരളത്തിൽ നിന്നാണ് ഇന്ത്യയുടെ വിവിധയിടങ്ങളിലേക്ക് ചക്ക കയറ്റുമതി വൻതോതിൽ നടക്കുന്നത്.

advt
Back to top button