രാഷ്ട്രീയം (Politics)

ജെഡി യു ദേശീയ ബന്ധം ഉപേക്ഷിച്ചുവെന്ന് എംപി വീരേന്ദ്രകുമാർ.

ന്യൂഡൽഹി : ജെഡി യു ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് എംപി വീരേന്ദ്രകുമാർ.

ബീഹാറിൽ മഹാസഖ്യം പൊളിഞ്ഞ് ജെ.ഡി.യു മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കുകയും ബി.ജെ.പി പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതിനെ തുടർന്നാണ് ദേശീയ ഘടകവുമായുള്ള ബന്ധം കേരളഘടം വിച്ഛേദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചു. എം.പി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണ്.

ഭാവി പരിപാടികൾ തീരുമാനിക്കാൻ ഉടൻ സംസ്ഥാന കൗൺസിൽ ചേരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags
Back to top button