ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനോട് സംസാരിച്ചു.

<p>സേലം: മാസങ്ങൾക്ക് ശേഷം ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനോട് സംസാരിച്ചു.</p> ഹാദിയ പഠിക്കുന്ന ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ ഡീൻ ജി.കണ്ണനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വൻ സുരക്ഷയോടെയും നിയന്ത്രണങ്ങളുടെയും ഇടയിൽ കഴിഞ്ഞ ദിവസമാണ് അവർ ഹോസ്റ്റൽ ജീവിതം തുടങ്ങിയത്.

“ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ വേണമോയെന്ന് ചോദിച്ചപ്പോൾ ഷെഫിൻ ജഹാനോട് സംസാരിക്കണമെന്ന് ഹാദിയ പറഞ്ഞു. എൻെറ മൊബൈൽ ഫോണിൽ നിന്നാണ് ഷെഫിനോട് അവർ മിനിറ്റുകളോളം സംസാരിച്ചത്” കണ്ണൻ പറഞ്ഞു.

അതേ സമയം ഹാദിയക്ക് വാർത്താസമ്മേളനത്തിന് അവസരമൊരുക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അച്ഛൻ അശോകൻ പറഞ്ഞു. ഒരു വിദ്യാർഥിക്ക് എന്തിൻെറ അടിസ്ഥാനത്തിലാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഹാദിയയെ കാണാൻ ഷെഫിനെ അനുവദിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ നേരത്തെ അറിയിച്ചിട്ടുണ്ട്. <p>തനിക്ക് ആദ്യം സംസാരിക്കേണ്ടത് ഷെഫിനോടാണെന്ന് ഹാദിയയും പറഞ്ഞിരുന്നു.</>

Back to top button