മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് മാര്‍ത്തോമ സഭ.

മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് മാര്‍ത്തോമ സഭ

തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് മാര്‍ത്തോമ സഭ. മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത മാതൃഭൂമിയോട് പറഞ്ഞു.

ഒാരോ വീട്ടിലും വാറ്റാന്‍ അനുവദിക്കുന്നതാണ് ഇതിലും നല്ലത്. മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ചികിത്സയ്ക്കായി നല്‍കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇന്നലെ വരെ തെറ്റെന്നും പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതില്‍ എന്ത് വിശ്വാസ്യതയുണ്ട്? അദ്ദേഹം ചോദിച്ചു . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മേന്മകള്‍ വിലയിരുത്തി മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advt
Back to top button