ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന് ബന്ധുക്കൾ

ആദിവാസി യുവാവ് മധുവിനെ ക്രൂരമായി

<p>അഗളി: ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കെട്ടിയിട്ട് മർദ്ദിച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന് ബന്ധുക്കൾ. മുളക് പൊടിയും മല്ലിപ്പൊടിയും മധു മോഷ്ടിച്ചെന്നാരോപിച്ചാണ് നാട്ടുകാർ മധുവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. സ്ഥലത്തെ ഡ്രൈവർമാരാണ് ഇത് ചെയ്തതെന്ന് മധുവിന്‍റെ അമ്മ മല്ലി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന രീതിയിലുള്ള കർശന നടപടിയെടുക്കണമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു.</p>

<p>അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആര്‍.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. എന്നാല്‍ കൊലപാതകികളെ പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്‍റെ ബന്ധുക്കള്‍. ഇന്നലെ വൈകുന്നേരമാണ് മധു അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.</>

Back to top button