സംസ്ഥാനം (State)

സംസ്ഥാനത്തെ ഇന്ധനവില ദിനംപ്രതി ഉയരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവില ദിനംപ്രതി ഉയരുന്നു.

തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74.37എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞദിവസത്തെ വിലയിൽ നിന്നും നേരിയ വിലവ‍ര്‍ധനവ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കൊച്ചിയിൽ വിലയിൽ അൽപം കുറവുണ്ട്. 73.11 രൂപ എന്ന നിരക്കിലാണ് കൊച്ചിയിൽ പെട്രോൾ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസത്തിൽ നിന്നും നേരിയ വര്‍ധനവ് കൊച്ചിയിലെ പെട്രോൾ വിലയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കൊച്ചിയിൽ ഡീസൽ ലിറ്ററിന് 62.85 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 64.02 രൂപയിലുമാണ് ഇന്ധനവ്യാപാരം പുരോഗമിക്കുന്നത്.

ഇന്ധനവിലയിൽ ദിവസേനയുണ്ടാകുന്ന നേരിയ വില വര്‍ധനവ് സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.

Tags
Back to top button